NEWS
നിപയിൽ കളക്ടറും മന്ത്രിയും രണ്ടു തട്ടിൽ: കളക്ടറെ പഴിചാരി മന്ത്രി
12/06/2026 11:48 AM IST
NILA

കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ആശയക്കുഴപ്പത്തിന്റെ ഫലമല്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിന് മുമ്പ് ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നുവെന്നും അപ്പോൾ വരെ പുണെ വൈറോളജി ലാബിൽ നിന്ന് നിപ സ്ഥിരീകരണ റിപ്പോർട്ട് ലഭിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രോഗബാധ ഉച്ചയ്ക്കുതന്നെ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചിരുന്നുവെന്ന് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പുണെയിൽ നിന്നുള്ള പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് കളക്ടർ രോഗബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്. ഇതോടെയാണ് ഇരുവരുടെയും പ്രസ്താവനകൾ തമ്മിലുള്ള വൈരുധ്യം ചർച്ചയായത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










